കുമളി : വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് ബാങ്കുകൾ നൽകി വരുന്ന വിദ്യാഭ്യാസവായ്പ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി എസ്.ബി.ഐയിലേയ്ക്ക് മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ റോബിൻ കാരക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം കെപിസിസി നിർവാഹക സമിതി അംഗം സിപി മാത്യു ഉദ്ഘാടനം ചെയ്തു.നിബന്ധനകളിൽ ഇളവ് വരുത്തി പരമാവധി വിദ്യാർത്ഥികൾക്ക് വായ്പ ഉറപ്പ്‌ വരുത്തുക, വിദ്യാഭ്യാസ വായ്പക്ക് എല്ലാ ബാങ്കുകൾക്കും ഒരേ നിയമം നടപ്പിലാക്കുക, വിദ്യാഭ്യാസ വായ്പയെ പലിശ രഹിത വായ്പയാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ്‌ മാർച്ച്‌.. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ആർ ഗണേശൻ, കോൺഗ്രസ്‌ നേതാക്കളായ ബിജു ദാനിയേൽ, പ്രസാദ് മാണി, പി.പി റഹിം, കെവി സുരേഷ്കുമാർ, ആൻസി ജെയിംസ് എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു,ജസ്റ്റിൻ ജോൺ, മനോജ്‌ രാജൻ, എബിൻ കുഴിവേലി, മഹേഷ്‌, സജിൻ പാറേക്കര, സൈജു, ആൽബിൻ, റോബിൻ നരിപ്പാറ, യൂസുഫ് താന്നിമൂട്ടിൽ, തൗഫീഖ്, തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി