കുമളി: മാറി മാറി വരുന്ന സർക്കാരുകൾ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയോട് കാണിക്കുന്ന അവഗണക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റും തേക്കടി ടൂറിസം കോ- ഓഡിറ്റേഷൻ കമ്മറ്റി, യൂത്ത് - വനിതാ വിംഗ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് 2.30 ന് ടൂറിസം വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വിനോദ സഞ്ചാര വകുപ്പ് തേക്കടിക്കായി വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുക, കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് സർക്കാർ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുക,ബോട്ട് ടിക്കറ്റ് പൂർണ്ണമായും ഓൺലൈൻ വത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.വിനോദ സഞ്ചാരികളുടെ എണ്ണം നിജപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നതെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് ഷിബു.എം.തോമസ്, ജനറൽ സെക്രട്ടറി വി.കെ.ദിവാകരൻ എന്നിവർ പറഞ്ഞു.