തൊടുപുഴ: സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഭിന്നശേഷി ജീവനക്കാരുടെ ഏകീകൃത സ്വതന്ത്ര രജിസ്‌ട്രേഡ് സംഘടനയായ ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) തൊടുപുഴ താലൂക്ക് രൂപീകരണ യോഗം 22ന് രാവിലെ 10ന് തൊടുപുഴ ഗവ. ഹയർ സെക്കൻഡറി ഗേൾസ് ഹൈസ്‌കൂളിൽ ചേരും. തൊടുപുഴ താലൂക്ക് പരിധിയിലെ മുഴുവൻ ഭിന്നശേഷി ജീവനക്കാരും യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ പിന്തുണ ഉറപ്പാക്കണമെന്ന് ഡി.എ.ഇ.എ ജില്ലാ പ്രസിഡന്റ് ബൈജു ജോസഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9496657071, 9847160835, 9961013543.