തൊടുപുഴ: തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ 20ന് വൈകിട്ട് ആറ് മുതൽ 9.30 വരെ ജാഗരണ പ്രാർത്ഥന (നൈറ്റ് വിജിൽ) നടത്തും. ജപമാല, വി.കുർബാന, വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, ആരാധന, നേർച്ചക്കഞ്ഞി എന്നിങ്ങനെയാണ് ക്രമീകരണം. കോതമംഗലം രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ.ഡോ. തോമസ് പറയിടം നയിക്കുമെന്ന് വികാരി ഫാ. ജോസഫ് മക്കോളിൽ അറിയിച്ചു.