കട്ടപ്പന: തൊടുപുഴയിൽ നടന്ന ജില്ലാതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഹൈറേഞ്ചിലെ ഏറ്റവും ഉയർന്ന പോയിന്റ് നേടി സ്വരാജ് സയൺ സ്കൂൾ ഓവറോൾ കിരീടം നേടി. 11- 14 കാറ്റഗറിയിൽ ആരോമൽ ജെയ്മോൻ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും അഖിൽ സെബാസ്റ്റ്യൻ രണ്ടിനങ്ങളിൽ രണ്ടാം സ്ഥാനവും നേടി. 9- 11 കാറ്റഗറിയിൽ ഫെലിക്സ് ഷിൻസ് ഒന്നാം സ്ഥാനവും ജോസഫ് മാത്യു രണ്ടിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി. ഹോക്കി സ്കേറ്റിംഗിൽ അനോൾഡ് സിബി സംസ്ഥാനതലത്തിൽ സെലക്ഷൻ നേടി. ഡാനി ജോസഫ്, ഷാനോൺ സുരേഷ്, ഐവിൻ ജോസ് തുടങ്ങിയ കുട്ടികളും വിവിധയിനങ്ങളിൽ പങ്കെടുത്തു. സ്കൂൾ മാനേജർ ഫാ.ഡോ. ഇമ്മാനുവൽ കിഴക്കേതലയ്ക്കൽ, പ്രിൻസിപ്പൽ ഫാ. ജിനോ കൊല്ലംപറമ്പിൽ തുടങ്ങിയവർ സ്കേറ്റിംഗ് ട്രെയിനറായ ടി.ജെ. ജയേഷിനെയും വിജയികളായ കുട്ടികളെയും അനുമോദിച്ചു.