ഇടുക്കി :ഐ.റ്റി.ഡി.പിയുടെ പ്രവർത്തന മേഖലയിലുള്ള വിവിധ പട്ടികവർഗ്ഗ കോളനികളിലേക്കായി രണ്ട് തട്ട് ഇലയോടുകൂടിയതും റബ്ബർ ബോർഡിന്റെ നിബന്ധനകൾക്കനുസൃതവുമായ ആർ.ആർ.ഐ.ഐ 430 നല്ലയിനം 8000 കൂട തൈകൾ വിതരണത്തിന് താൽപര്യമുള്ള ഗവ. അംഗീകൃത നഴ്‌സറികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. സർക്കാർ നിബന്ധനകൾ ടെണ്ടറിന് ബാധകമായിരിക്കും. ടെണ്ടർ ഫോറത്തിന്റെ വില 1000 രൂപയും ജി.എസ്.റ്റിയും ഇ.എം.ഡി 5000 രൂപയും (ചെക്ക്) ആയിരിക്കും. താൽപ്പര്യമുള്ളവർ ഒക്‌ടോബർ മൂന്നിന് രണ്ട് മണിക്ക് മുമ്പായി മുദ്രവച്ച ടെണ്ടറുകൾ ഇ.എം.ഡി സഹിതം ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിൽ സമർപ്പിക്കണം. ടെണ്ടർഫോറം ഒക്‌ടോബർ മൂന്നിന് 12 വരെ ഓഫീസിൽ നിന്നും ലഭിക്കും. വിവരങ്ങൾക്ക് ഫോൺ 04862 222399, 9496070330.