ഇടുക്കി:ജില്ലാ സിവിൽ സർവ്വീസ് കായികമേള സെപ്തംബർ 27, 28 തീയതികളിൽ അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ട്,വണ്ടമറ്റം അക്വാറ്റിക് സെന്റർ, എച്ച്.ആർ.സി ക്ലബ് മൂലമറ്റം എന്നിവിടങ്ങളിലായി നടത്തും. ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോൾ, ഗുസ്തി, പവർ ലിഫ്റ്റിംഗ് , വെയ്റ്റ് ലിഫ്റ്റിംഗ് ആന്റ് ബെസ്റ്റ് ഫിസിക്ക്, ചെസ്, ലോൺ ടെന്നീസ് എന്നീ ഇനങ്ങളിൽ പുരുഷൻമാർക്കും അത്‌ലറ്റിക്‌സ്, ഷട്ടിൽ, ബാഡ്മിന്റൺ, നീന്തൽ, കബഡി, ടേബിൾ ടെന്നീസ് തുടങ്ങിയ ഇനങ്ങളിൽ പുരുഷൻമാർക്കും വനിതകൾക്കുമായിട്ടാണ് മത്സരങ്ങൾ. അത്‌ലറ്റിക്‌സ്, ഷട്ടിൽ, ബാഡ്മിന്റൺ, നീന്തൽ, ചെസ് എന്നിവയിൽ മത്സരങ്ങളും ബാക്കിയുള്ള ഇനങ്ങളിൽ സെലക്ഷൻ ട്രയൽസും നടത്തും. അത്‌ലറ്റിക്‌സ്, ഷട്ടിൽ ബാഡ്മിന്റൺ, നീന്തൽ എന്നീ വിഭാഗങ്ങളിൽ വെറ്ററൻസ് വിഭാഗത്തിന് മത്സരമുണ്ടായിരിക്കും. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാനുള്ള ഇടുക്കി ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും. ചെസ്സിൽ ഒരു വനിതക്കും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ള സർക്കാർ ജീവനക്കാർ നിർദ്ദിഷ്ട മാതൃകയിലുള്ള പ്രവേശന ഫോറം പൂരിപ്പിച്ച് മേലധികാരികൾ മുഖേന സെപ്തംബർ 25ന് മുമ്പ് പൈനാവിലുള്ള ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ സമർപ്പിക്കണം. അത്‌ലറ്റിക്‌സ് ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർ സെപ്തംബർ 27ന് രാവിലെ 8.30ന് അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ എത്തിച്ചേരണം.മ്പരുകളിൽ ബന്ധപ്പെടണം.