ഇടുക്കി: കേരള ഗവൺമെന്റിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപിന്റെ ഷീ സ്‌കിൽ പ്രോഗ്രാമിലേക്കു ഏതാനും സീറ്റ് ഒഴിവുണ്ട്. അടിമാലി, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായി നടക്കുന്ന മൂന്ന് മാസത്തെ കോഴ്‌സുകൾ, തൊഴിൽനൈപുണ്യം നേടുന്നതിനോടൊപ്പം പ്ലേസ്‌മെന്റ് അസിസ്റ്റന്റും നൽകും. പതിനഞ്ചു വയസിനുമുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പരമാവധി 5000 രൂപ ഫീസ് ഉള്ള ഈകോഴ്‌സുകൾ എസ്.സി, എസ്.റ്റി , ഒബിസി, ഒ.ഇ.സി, ബി.പി.എൽ, ശാരീരിക ന്യൂനത ഉള്ളവർ എന്നിവർക്ക് പൂർണമായും സൗജന്യമാണ്. മിനിമം യോഗ്യത എസ്.എസ്.എൽ.സി. താല്പര്യമുള്ളവർ
9495999655 (തൊടുപുഴ), 9495999780 , 9496591686 (അടിമാലി), 9495999691 (കട്ടപ്പന), 9495999634 (ഇടുക്കി) എന്നീ നമ്പ4രുകളിൽ ബന്ധപ്പെടുക.