pathmanafan
എൻ ജി ഒ യൂണിയൻ സ്ഥാപക നേതാവ് ഇ പത്മനാഭൻ അനുസ്മരണ സമ്മേളനം ബെഫി (ബി.ഇ.എഫ്.ഐ) സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും ദീർഘകാലം പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന ഇ.പത്മനാഭന്റെ 29 മത് ചരമ വാർഷിക ദിനം ആചരിച്ചു.രാവിലെ ഏരിയാ കേന്ദ്രങ്ങളിൽ പതാക ഉയർത്തി അനുസ്മരണ യോഗങ്ങൾ ചേർന്നു.തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് കെ.കെ.പ്രസുഭകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.എസ് മഹേഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ടി ജി രാജീവ് നന്ദിയും പറഞ്ഞു. തൊടുപുഴ ഈസ്റ്റ് ഏരിയയിൽ പി എസ് പ്രേമ, തൊടുപുഴ വെസ്റ്റ് ഏരിയയിൽ ബിജു സെബാസ്റ്റ്യൻ, ഇടുക്കിയിൽ വിജീഷ് കുമാർ തയ്യിൽ, നെടുങ്കണ്ടത്ത് ജി ജോസ്, അടിമാലിയിൽ എം എൻ ബിജു, കട്ടപ്പനയിൽ മഞ്ജു ഷേൺ കുമാർ, പീരുമേട്ടിൽ എം ആർ ശ്യാം, കുമളിയിൽ പി. മാടസ്വാമി എന്നിവർ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.