തൊടുപുഴ: ചാഴികാട്ട് നഴ്സിംഗ് സ്‌കൂളിലെ വിദ്യാർഥിനിയായ ആർ. ആതിരയുടെ പഠനച്ചെലവ് ഗാന്ധിദർശൻവേദി ഏറ്റെടുത്തു. ഹൃദയാഘാതം മൂലം അച്ഛനെ നഷ്ടപ്പെട്ട ആതിര അമ്മയോടൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നത്. ഇതേത്തുടർന്ന് ഗാന്ധിദർശൻവേദി പ്രവർത്തകർ മഹാത്മാ ഗാന്ധിയുടെ 150ാം ജൻമവാർഷികത്തിന്റെ ഭാഗമായി ആതിരയുടെ പഠനച്ചെലവ് ഏറ്റെടുക്കുകയായിരുന്നു. നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പലിന് ജില്ലാ ചെയർമാൻ ആൽബർട്ട് ജോസ് പഠനച്ചെലവിനുള്ള വിഹിതം ഏൽപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി.ജെ. പീറ്റർ, ജില്ലാ സെക്രട്ടറി എം.ഡി. ദേവദാസ്, കെ.ജി. സജിമോൻ, പി.വി. അച്ചാമ്മ, വി.സി. ബിസുമോൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.