തൊടുപുഴ: വായ്പ വാങ്ങിയതിന് ഈടായി നൽകിയ രേഖകൾ തിരികെ ആവശ്യപ്പെട്ട് തൊടുപുഴ അരീപ്ലാവൻ ഫൈനാൻസിൽ കഴിഞ്ഞ ദിവസമുണ്ടായ സമരവുമായി ബന്ധപ്പെട്ട് ഫൈനാൻസ് ഉടമ സിബി അരീപ്ലാവനും പരാതിക്കാരും സ്റ്റേഷനിൽ ഹാജരായി. ബ്ലേഡ് മാഫിയ വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സ്ഥാപനത്തിൽ സംഘടിച്ചെത്തി സമരം നടത്തിയത്. സ്ഥാപനത്തിൽ നിന്നു വായ്പയെടുത്തിരുന്ന 27 പേരാണ് ഇന്നലെ പൊലീസിൽ പരാതിയുമായി എത്തിയത്. എന്നാൽ ഇവരുടെ പേരിൽ കൊടുത്തിരിക്കുന്ന കേസിൽ കോടതിയിൽ ഹാജരാക്കിയിരിക്കുന്ന രേഖകൾ കൂടാതെ മറ്റൊന്നും തന്റെ പക്കൽ ഇല്ലെന്നും ഇതിന്റെ പേരിൽ ഇവർക്കെതിരെ വേറെ പരാതികൾ നൽകില്ലെന്നും ഫൈനാൻസ് ഉടമ സിബി സ്റ്റേഷനിൽ എഴുതി നൽകിയതായി എസ്‌.ഐ എം.പി. സാഗർ അറിയിച്ചു.