മറയൂർ: പിതൃസഹാേദരനെ വെട്ടിപ്പരിക്കേൽപ്പിച്ചത് ദുരഭിമാനപ്രശ്നത്തിൽ മാത്രമല്ലെന്നും തന്നെ വ്യക്തിപരമായി അധിക്ഷപിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പിടിയിലായ മുരുകന്റെ വെളിപ്പെടുത്തൽ. കാന്തല്ലൂർ കർശനാട് മുത്തുപ്പാണ്ടിയെ വെട്ടിയ കേസിലെ പ്രതി മുരുക നെ(34) തെളിവെടുപ്പിന്മ കൊണ്ടുവന്നപ്പോഴാണ് കൂടുതൽ വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്.പിതൃ2സഹോദരന്റെ കാലിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചശേഷംതമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച മുരുകനെ മറയൂർ ബസ് സ്റ്റാൻഡിൽനിന്നാണ് പിടികൂടിയത്. വെട്ടാൻ ഉപയോഗിച്ച ശേഷം ഒളിപ്പിച്ച വാക്കത്തി കർശനാട്ടിലെ മുരുകന്റെ വീടിന് സമിപത്തുള്ള പഴയ വീടിന്റെ മേൽക്കൂരയിൽ നിന്നുംകണ്ടെടുത്തു. വാക്കത്തിയുടെ നടുവിൽ ഇരു വശങ്ങളിലും രക്തക്കറ ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.45നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. കാന്തല്ലൂർ കോവിൽക്കടവ് ടൗണിൽ വ്യാപാര സ്ഥാപനത്തിന്റെ മുൻവശത്തെ തിണ്ണയിൽ ഇരിക്കുകയായിരുന്ന മുത്തുപ്പാണ്ടിയെ മുരുകൻ വാക്കത്തി ഉപയോഗിച്ച് വലതുകാലിന്റെ മുട്ടിന് താഴ്ഭാഗം വെട്ടിമാറ്റിയ ശേഷം ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. കാൽ പൂർണ്ണമായും അറ്റ നിലയിൽ 15 മിനിറ്റുകൾക്ക് ശേഷം മറയൂരിൽ നിന്നും പൊലീസെത്തിയാണ് ജീപ്പിൽ മുത്തുപ്പാണ്ടിയെ മറയൂർ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിൽസക്കായി കോയമ്പത്തൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
തിരുനെൽവേലിയിൽ വച്ച് മുത്തുപ്പാണ്ടിയുടെ സഹോദരന്റെ മകന്റെ മകളുടെ വിവാഹത്തിന് ബന്ധുക്കൾ എല്ലാവരും ഒന്നിച്ചു ഒരു വാഹനത്തിലാണ് പോയത്. ഇവരിൽ ചിലർ മദ്യപിച്ച് ശേഷം ഉണ്ടായ വാക്കുതർക്കം ചെറുസംഘട്ടനത്തിൽ കലാശിച്ചിരുന്നു. തേവർ സമുദായക്കാരനായ മത്തുപ്പാണ്ടി പട്ടികജാതിക്കാരുമായി അടുത്ത് ഇടപഴകുന്നതിനെ കുറിച്ചു സംസാരിച്ചു തുടങ്ങിയ വഴക്കാണ് സംഘട്ടനത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ മുത്തുപാണ്ടി തന്റെ ഭാര്യയെക്കുറിച്ച് അപമാനകരമാംവിധം സംസാരിച്ചതാണ് പ്രകോപനത്തിന് കാരണ.മെന്ന് മുരുകൻ പറഞ്ഞു.നിനക്കല്ല എന്ന് മുത്തുപ്പാണ്ടി പറഞ്ഞതായി മുരുകൻ പോലീസിൽ മൊഴി നല്കി.തിരിച്ചു കാന്തല്ലൂരിൽ വന്നാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് രാജപാളയത്തിൽ വച്ച് ഇവർ സഞ്ചരിച്ച വാനിൽ നിന്നും മുരുകൻ ഇറങ്ങി ബസ്സിൽ യാത്ര ചെയ്താണ് കല്യാണത്തിൽ പങ്കെടുത്തതും തിരികെ കാന്തല്ലൂരിൽ എത്തിയതും.വെട്ടുമെന്ന ഭീഷണിയുള്ളതിനാൽ പൊലീസിൽ മുത്തുപ്പാണ്ടി പരാതി നല്കുമെന്ന് മുരുകൻ അറിഞ്ഞു. കാന്തല്ലൂരിൽ തടിവെട്ടുന്ന ജോലിക്ക് പോകുന്ന മുരുകൻ ജോലിക്ക് പോകാതെ തിരികെ മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റാൻ ഉപയോഗിക്കുന്ന വാക്കത്തിയുമായി കോവിൽക്കടവിലെത്തി മുത്തു പാണ്ടിയെ വെട്ടുകയായിരുന്നു. വെട്ടിയ ശേഷം ഓട്ടോയിൽ കയറി വീട്ടിലെത്തി വാക്കത്തി ഒളിപ്പിച്ച ശേഷം വേഷം മാറി തീർത്ഥ മല വനമേഖലയിൽ ഒളിച്ചു. പിന്നീട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. ഇടുക്കിയിൽ നിന്നും സയന്റിഫിക് ഓഫീസർ സ്മിത.എസ്.നായർ, ടെസ്റ്റർ ഇൻസ്‌പെക്ടർ റ്റി.ജി.സനൽ എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മറയൂർ ഇൻസ്‌പെക്ടർ വി.ആർ.ജഗദീശ്, എസ്.ഐ.ജി.അജയകുമാർ, എ.എസ്.ഐ അനിൽ.കെ.കെ, സീനിയൽ സിവിൽ പൊലിസ് ഓഫീസർമാരായ റ്റി.എം.അബ്ബാസ് അനൂപ് മോഹൻ, അർജ്ജുൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.