തൊടുപുഴ: കേരള എൻ.ജി.ഒ സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പും കുടുംബ സംഗമവും 22ന് രാവിലെ 9.30ന് തൊടുപുഴ എൻ.എസ്.എസ് ഹാളിൽ നടത്തും. സമ്മേളനവും കുടുംബസംഗമവും സംവിധായകൻ അലി അക്ബർ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹ്യ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും.