തൊടുപുഴ: തൊടുപുഴ വിദ്യാഭ്യാസ ജില്ലാതല സംസ്‌കൃത സ്‌കോളർഷിപ്പ് വിതരണവും സംസ്‌കൃതദിനാചരണവും തൊടുപുഴ എ.പി.ജെ അബുൾകലാം ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല സംസ്‌കൃത പ്രചരണ പദ്ധതിയുടെ ഭാഗമായി യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 154 കുട്ടികൾക്ക് സംസ്‌കൃത സ്‌കോളർഷിപ്പ് വിതരണം ചെയ്തു. ഡോ. കെ.വി. അജിത്കുമാർ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു. സംസ്‌കൃത പദ്ധതിയുടെ വിശദീകരണം ഡോ. എസ് ഷീബ നിർവഹിച്ചു. വാർഡ് കൗൺസിലർ ആർ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പൽ യു.എൻ. പ്രകാശ്, പി.ടി.എ പ്രസിഡന്റ് പി.എസ്. ഇസ്മായിൽ, ഹെഡ്മിസ്ട്രസ് ഷൈലാ കുമാരി, സംസ്‌കൃത സെക്രട്ടറി വി.എസ്. കൃഷ്ണകുമാരി, പി. സുഷമ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കേരളാ ഗോൾഡൻ ഗേൾ പുരസ്‌കാര ജേതാവ് മീരാ രാജേഷ് 'കേരള നടനം' അവതരിപ്പിച്ചു.