ഇടുക്കി: സാക്ഷരതാ മിഷൻ അതോറിട്ടി നടത്തുന്ന പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളുടെ 2019 ബാച്ച് രജിസ്‌ട്രേഷൻ ഇടുക്കി ജില്ലയിൽ തുടരുന്നു. 17 വയസ് പൂർത്തിയായ ഏഴാം ക്ലാസ് പാസായിട്ടുള്ളവർക്ക് പത്താംതരം തുല്യതാ കോഴ്സിൽ ചേർന്ന് പഠിക്കാം. ജനറൽ വിഭാഗത്തിൽപ്പെട്ടവർ 1850 രൂപ ഫീസായി നൽകണം. ഹയർസെക്കൻഡറി തുല്യതാ കോഴ്സിന് പത്താംതരം വിജയവും 22 വയസുമാണ് അടിസ്ഥാന യോഗ്യത. ഫീസ് 2500 രൂപ. രണ്ട് കോഴ്സുകൾക്കും എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസാനുകൂല്യമുണ്ട്. ഉപരി പഠനം, പ്രമോഷൻ, സർക്കാർ നിയമനം എന്നിവയ്‌ക്കെല്ലാം ഈ കോഴ്സുകൾ വിജയിക്കുന്നതിലൂടെ അവസരം ലഭിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളിൽ പൊതു അവധി ദിനങ്ങളിൽ സമ്പർക്ക പഠന ക്ലാസുകൾ നടത്തും. കോഴ്സ് രജിസ്‌ട്രേഷനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വികസന/തുടർവിദ്യാകേന്ദ്രങ്ങളിലെ പ്രേരക്മാരുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ്, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ്, ഇടുക്കി കുയിലിമല. ഫോൺ: 04862232294.