ഇടുക്കി: മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ലൈബ്രേറിയൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തി പരിചയവും എം.ആർ.എസിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യവുമുള്ളവർക്ക് യോഗ്യത, ജാതി, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 26ന് ഉച്ചയ്ക്ക് മൂന്നിന് അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസീൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ: 04864 224399, 9496228878.