കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ തൊടുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ത്രിദിന ചലച്ചിത്ര ശില്പശാല 'ദൃശ്യം- 2019' തുടങ്ങി. സ്‌കൂൾ കോൺഫറൻസ് ഹാളിൽ ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ബിജു ജോസഫ്, ശില്പശാല കോ-ഓർഡിനേറ്റർ ജയ്സൺ ജോസ്, വിദ്യാർഥി പ്രതിനിധി ആഷ്ന പോൾ എന്നിവർ പ്രസംഗിച്ചു.