കാപ്പ് : എസ്.എൻ.ഡി.പി യോഗം കാപ്പ് ശാഖയുടെയും വെങ്ങല്ലൂർ ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെങ്ങല്ലൂർ ചെറായിക്കൽ ക്ഷേത്രാങ്കണത്തിൽ 21 ന് ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം നടക്കും. രാവിലെ എട്ടിന് ഗുരുവന്ദനം, ഒമ്പതിന് മഹാസമാധി ദിവ്യപൂജ, ഉപവാസം, സമൂഹ പ്രാർത്ഥന, ഉച്ചയ്ക്ക് 12 ന് ഷൈലജ രവീന്ദ്രൻ (ശ്രീനാരായണ സേവാ നികേതൻ, കോട്ടയം) പ്രഭാഷണം നടത്തും. 3.20 ന് സമർപ്പണവും ഉപവാസ സമാപനവും, തുടർന്ന് അമൃത ഭോജനം എന്നിവ നടക്കുമെന്ന് ക്ഷേത്രം മാനേജർ അശോക് കുമാർ കെ.ആർ അറിയിച്ചു.
വണ്ണപ്പുറം: ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണം 21 ന് വണ്ണപ്പുറം ശ്രീനാരായണ ഗുരുമന്ദിരത്തിൽ നടക്കും. രാവിലെ ആറിന് ഗുരുപൂജ, ഗുരുപുഷ്പാംഞ്ജലി, 10.30 ന് സമൂഹ പ്രാർത്ഥന, 12ന് മഹാസമാധി സമ്മേളനം എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് ഷാജു പാറച്ചാലിന്റെ അദ്ധ്യക്ഷതയിൽ യോഗം ഡയറക്ടർ കെ.ഡി. ഷാജി കല്ലാറയിൽ ഉദ്ഘാടനം ചെയ്യും. ഷൈലജ രവീന്ദ്രൻ (ശ്രീനാരായണ സേവാ നികേതൻ, കോട്ടയം) പ്രഭാഷണം നടത്തും. 3.20 ന് മഹാസമാധി പൂജ, തുടർന്ന് അമൃതഭോജനം എന്നിവ നടക്കും.