കുമളി: എസ്.എൻ.ഡി.പി യോഗം കുമളി ശാഖയിൽ മഹാസമാധി ദിനം പ്രാർത്ഥനയോടെ ആചരിക്കും. യൂത്ത് മൂവ്മെന്റ്, വനിതാ സംഘം,​ പോഷക സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ മുതൽ കുമളി ശാഖാ മന്ദിരത്തിൽ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് ശാഖാ അങ്കണത്തിൽ നിന്ന് 11ന് ശേഷം ഹോളിഡേ ഹോമിലേക്ക് ശാന്തിയാത്ര നടത്തും. തുടർന്ന് സമൂഹപ്രാർത്ഥന. കൗമുദി ടി.വി സംപ്രക്ഷണം ചെയ്ത മെഗാപരമ്പര " മഹാഗുരു " പ്രദർശിപ്പിക്കും. 3.15 ന് കഞ്ഞിവീഴ്ത്തൽ നടത്തുമെന്ന് ശാഖാ പ്രസിഡന്റ് ബെൽഗി ബാബു, സെക്രട്ടറി സജിമോൻ എന്നിവർ അറിയിച്ചു.