തൊടുപുഴ: തൊടുപുഴ യൂണിയന് കീഴിലെ 46 ശാഖകളിലും മഹാസമാധി ദിനാചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ കൺവീനർ ഡോ. കെ.സോമൻ അറിയിച്ചു. തൊടുപുഴ യൂണിയൻ ഓഫീസിൽ രാവിലെ 8.30ന് വൈക്കം ബെന്നി ശാന്തിയുടെ കാർമ്മികത്വത്തിൽ മഹാസമാധി പ്രാർത്ഥനയും പൂജയും നടക്കും. കാടാതെ ശാഖകളിൽ രാവിലെ മുതൽ ധ്യാനം, അഷ്ടോത്തര നാമാർച്ചന, അത്മീയ പ്രഭാഷണം, ഗുരുദേവ കൃതികളുടെ പഠനം, ആലാപനം എന്നിവ നടക്കും. എല്ലാ കുടുംബാംഗങ്ങളും അന്നേ ദിവസം ഉപവസിച്ച് ഗുരുക്ഷേത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. യൂണിയൻ ചെയർമാൻ എ.ബി ജയപ്രകാശ്, കൺവീനർ ഡോ. കെ.സോമൻ, വൈസ് ചെയർമാൻ ഷാജി കല്ലാറ, യോഗം അസി. സെക്രട്ടറി വി. ജയേഷ് എന്നിവർ എല്ലാ ശാഖകളും സന്ദർശിക്കും.
ഉടുമ്പന്നൂർ ,കരിമണ്ണൂർ, കോടിക്കുളം , വഴിത്തല, കുടയത്തൂർ , കരിങ്കുന്നം, കോലാനി , മഞ്ഞള്ളൂർ, അരിക്കുഴ, കുണിഞ്ഞി, മൂലമറ്റം, മുട്ടം, പൊന്നന്താനം, കലൂർ, വണ്ണപ്പുറം, വെങ്ങല്ലൂർ, കാപ്പ്, ഓലിക്കാമറ്റം, കഞ്ഞിക്കുഴി, പഴയരിക്കണ്ടം, മുള്ളരിങ്ങാട്, പൂമാല, മലയിഞ്ചി, തൊടുപുഴ ഈസ്റ്റ്, പുറപ്പുഴ, നാഗപ്പുഴ, പെരുമ്പിള്ളിച്ചിറ, കുളപ്പാറ, കാളിയാർ, ചെപ്പുകുളം, കലൂർക്കാട്, കുമാരമംഗലം, പുളിയ്ക്കത്തൊട്ടി, എടാട്, തൊടുപുഴ ടൗൺ, പെരിങ്ങാശ്ശേരി, കലയന്താനി, കാളിയാർ ടൗൺ, തൊമ്മൻകുത്ത്, മുണ്ടൻമുടി, ബാലനാട്, വെൺമണി, ചിറ്റൂർ, വെള്ളംനീക്കിപ്പാറ ശാഖകളിൽ മഹാസമാധി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. എല്ലാ ശാഖയിലും രാവിലെ കൂട്ട ഉപവാസം, ഗുരുപൂജ, സമൂഹ പ്രാർത്ഥന, വിശേഷാൽ വഴിപാടുകൾ, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണങ്ങൾ, അമൃതഭോജനം എന്നിവ നടക്കും.