അടിമാലി: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം വനമേഖലയിലായിരുന്നു അപകടം. കോതമംഗലത്ത് നിന്ന് അടിമാലിക്കും അടിമാലിയിൽ നിന്ന് കോതമംഗലത്തിനും പോയ ബസുകളാണ് കൂട്ടിയിടിച്ചത്. അടിമാലി പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരുമ്പുപാലത്തിനും നേര്യമംഗലത്തിനും ഇടയിൽ നാല് വാഹനാപകടങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.