മാങ്ങാത്തൊട്ടി: എസ്.എൻ.ഡി.പി യോഗം മാങ്ങാത്തൊട്ടി ശാഖയുടെ ആഭിമുഖ്യത്തിൽ ശിവഗിരി ശ്രീ ശാരദാ പ്രതിഷ്‌ഠാ ശതാബ്ദി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ മഹാസമാധി ദിനാചരണം നടത്തും. രാവിലെ ആറിന് ഉഷപൂജ,​ തുടർന്ന് ശാന്തിഹവനം,​ ഗണപതി ഹോമം,​ എട്ടിന് പന്തീരടി പൂജ,​ 9.45 ന് ഉച്ചപൂജ,​ 10.30 ന് ഉപവാസ പ്രാർത്ഥന,​ 11.30 ന് അടിമാലി യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം,​ സെക്രട്ടറി സുനു രാമകൃഷ്ണൻ​ എന്നിവർ സമാധിദിന സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് രണ്ടിന് വിളക്കുപൂജ,​ 3.25 ന് സമാധിപൂജ,​ തുടർന്ന് അമൃതഭോജനം എന്നിവ നടക്കും.