തൊടുപുഴ: പെരുമ്പിള്ളിച്ചിറ അൽ- അസ്ഹർ ഡെന്റൽ കോളേജിൽ 2019- 20 അദ്ധ്യയന വർഷത്തെ ക്ളാസുകൾ ആരംഭിച്ചു. അൽ- അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം. മൂസ ഉദ്ഘാടനം ചെയ്തു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അഫ്സൽ വി.എ അദ്ധ്യക്ഷത വഹിച്ചു.
കുട നിർമ്മാണ പരിശീലനം
വണ്ണപ്പുറം: കവിതാ റീഡിംഗ് ക്ളബ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കുടനിർമ്മാണ പരിശീലന ക്ളാസ് 21ന് രാവിലെ 10.30ന് നടക്കും. വനിതാവേദി പ്രസിഡന്റ് റാണി ജോസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എ.എസ്. ഇന്ദിര ഉദ്ഘാടനം ചെയ്യും. ടെക്നീഷ്യൻ രാജപ്പൻ ക്ളാസ് നയിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാരിക്കും പ്രവേശനം. താത്പര്യമുള്ളവർ വണ്ണപ്പുറം കവിതാ റീഡിംഗ് ക്ളബ് & ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9495602008.