കലൂർ: മഹാസമാധി ദിനാചരണം 21 ന് പ്രാർത്ഥനാ മന്ദിരത്തിൽ ആചരിക്കും.രാവിലെ 11 മുതൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, 12.30 മുതൽ പ്രഭാഷണം: ശ്രീ.അജിമോൻ ചിറയ്ക്കൽ (വിഷയം: ഗുരുവിലെ ഈശ്വരീയത) തുടർന്ന് ശാഖാ പ്രസിഡന്റ് കെ.കെ മനോജ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ശാഖാ സെക്രട്ടറി പി.എസ്. വിജയൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ശശി കൊട്ടാരം നന്ദിയും പറയും. 3.30 ന് ഉപവാസ സമാപനം, അമൃത ഭോജനം എന്നിവ നടക്കും.