ചെറുതോണി: എസ്.എൻ.ഡി.പി യോഗം കഞ്ഞിക്കുഴി ശാഖയിൽ വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബയോഗ യൂണിറ്റുകൾ, ബാലജന യോഗങ്ങൾ തുടങ്ങിയ പോഷക സംഘടനകളുടെ സഹകരണത്തോടെ സമാധിദിനാചരണം നടത്തും. രാവിലെ ആറിന് പ്രത്യേക പൂജകളോടെ സമാധിദിനാചരണത്തിന് തുടക്കംകുറിക്കും. തുടർന്ന് എട്ടിന് ഗുരുപൂജ, 11.30ന് മുഖ്യ പ്രഭാഷണം കൃഷ്ണൻകുട്ടി മാസ്റ്റർ. 12ന് പ്രഭാഷണം ആര്യനന്ദ ഷാജി, ഗുരുദേവ കൃതികളുടെ പാരായണം, വിശേഷാൽ പൂജ, സമൂഹ പ്രാർത്ഥന, ഉപവാസം, അന്നദാനം തുടങ്ങിയവയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3.20ന് സമാധിപൂജയോടെ സമാപിക്കും.