രാജകുമാരി: ശാന്തമ്പാറ ഗവ. കോളേജിൽ, കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസലിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് 'കാലാവസ്ഥാ വ്യതിയാനവും, ഓസോൺ പാളികളുടെ ശോഷണവും' എന്ന വിഷയത്തിൽ ക്വിസ് മൽസരം നടത്തി. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ്, ഗവ. കോളേജ് കട്ടപ്പന, ശാന്തമ്പാറ ഗവ. കോളേജ് എന്നിവിടങ്ങളിലെ മത്സരാർത്ഥികൾ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡ് പ്രിൻസിപ്പൽ ജോബിൻ സഹദേവൻ സമ്മാനിച്ചു.