അടിമാലി: കൊച്ചി- ധനുഷ്കോടി ദേശീ പാതയിൽ വാളറകുത്തിന് സമീപം 150 അടിയോളം താഴ്ചയിലേയ്ക്ക് കാർ മറിഞ്ഞു കൊച്ചിയിൽ നിന്ന് ദേവികുളം കോടതിയിലേക്ക് വന്ന സംഘം സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. എറണാകുളം സ്വദേശികളായ വടുതല വെങ്കിട്ട് മഹാദേവൻ (53), മകൾ ഐശ്വര (21), അഭിഭാഷകൻ രവിപുരം സ്വദേശി ജീമോൻ. പി. എബ്രഹാം (63), വെള്ളത്തൂവൽ മണലേത്ത് ഷിജു സൈമൺ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ 8.30 യോടെയാണ് കാർ വാളറയിൽ നിന്ന് 150 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.