collector
പെരിയാർ തടത്തിലെ അണക്കെട്ടുകളുമായി ബന്ധപ്പെട്ട അടിയന്തിര കർമ്മപദ്ധതി തയ്യാറാക്കുന്നതിനായുള്ള പരിശീലന ക്ലാസിൽ ജില്ലാ കളക്ടർ എച്ച്.ദിനേശൻ സംസാരിക്കുന്നു.

ഇടുക്കി : പെരിയാർ തടത്തിലെ അണക്കെട്ടുകളുമായി ബന്ധപ്പെട്ട അടിയന്തിര കർമ്മപദ്ധതി തയ്യാറാക്കുന്നതിനായുള്ള പരിശീലന ക്ലാസ് കളക്ട്രേറേറ്റിൽ ജില്ലാ കളക്ടർ എച്ച്.ദിനേശന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. കേന്ദ്രജലകമ്മീഷൻ, സംസ്ഥാന വൈദ്യുതി ബോർഡ്, ലോകബാങ്ക് ഗ്രൂപ്പ്, ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് (ഡ്രിപ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സെൻട്രൽ വാട്ടർ അതോറിട്ടി കൺസൾട്ടന്റ് ഡേവിഡ് ഗോൺസാലസ് ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, ഹൈദരാബാദ് നാഷണൽ റിമോട്ട് സെൻസിംഗ് ഡയറക്ടർ ഡോ.കെ.എച്ച് വി ദുർഗ്ഗറാവു, സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് ഡെപ്യുട്ടി സുപ്രണ്ടൺ് പയസ് ജോർജ് എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ വാട്ടർ അതോറിട്ടി പ്രൊജക്ട് ഡയറക്ടർ പ്രമോദ് നാരായണൻ സങ്കേതികാവതരണം നടത്തി. ചീഫ് എഞ്ചിനീയർ എസ്. സുപ്രിയ, എൻ.ഡി.എം.എ സീനിയർ കൺസൾട്ടന്റ് അജയകുമാർ കട്ടൂരി, ഡെപ്യൂട്ടി ചീഫ് എഞ്ചീനിയർമാരായ പിമോഹനൻ, ഒ.ബാബുരാജ്, വി.കെ മിനി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.