ഇടുക്കി: ഉടുമ്പൻചോല താലൂക്കിലെ സേനാപതി പഞ്ചായത്ത് രണ്ടാം വാർഡിൽ അരുംവിളചാലിൽ 30-ാം നമ്പർ പൊതുവിതരണ കേന്ദ്രത്തിന് പുതിയ സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് താത്പര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തികൾ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത ഫോറത്തിൽ അപേക്ഷ ഒക്‌ടോബർ 10ന് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസിലേക്ക് തപാലിൽ രജിസ്റ്റർ ചെയ്ത് അയക്കുകയോ ജില്ലാ സപ്ലൈ ഓഫീസർക്ക് നേരിട്ട് സമർപ്പിക്കുകയോ ചെയ്യണം. അപേക്ഷാഫോറത്തിൽ 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232322, 232321.