ഇടുക്കി: പട്ടികാജതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു, ഐ.ടി.ഐ ഡിപ്ലോമ, ബിരുദം (ബി.ടെക്, നേഴ്സിംഗ്) കോഴ്സുകൾ പാസായ 18നും 30നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതീ യുവാക്കളെ ഏകോപിപ്പിച്ച് തൊഴിൽ പരിശീലന ബോധവത്കരണ ശിൽപ്പശാല ഒക്‌ടോബർ ഒന്നിന് രാവിലെ 10 മുതൽ അടിമാലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും. പരിശീലനത്തിൽ പങ്കെടുക്കുന്ന യുവതീ യുവാക്കൾക്ക് യാത്രാചെലവും ഭക്ഷണവും വകുപ്പ് ലഭ്യമാക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 വിദ്യാർത്ഥികൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 252003.