തൊടുപുഴ: കേരള ബാങ്കിന്റെ മറവിൽ ജില്ലാ ബാങ്കുകളിൽ നടപ്പിലാക്കിയിരിക്കുന്ന അപ്രഖ്യാപിത പ്രമോഷൻ നിരോധനം പിൻവലിക്കണമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണ നടപടികൾ വേഗത്തിലാക്കുക, പാർട്ട് ടൈം ജീവനക്കാരുടെ പ്രമോഷൻ സംവരണം ഉയർത്തുക, പ്രമോഷൻ അനുവദിക്കുക, കുടിശിക ഡി.എ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബാങ്ക് ഹെഡ്ഓഫീസിന് മുമ്പിൽ ജീവനക്കാർ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. എ.പി. ഉസ്മാൻ, പി.ഡി. ജോസഫ്, എ.പി. ബേബി, കെ.ഡി. അനിൽകുമാർ, ബിജു ജോസഫ്, ജോർജ് ജോൺ, ഷാജി കെ. ജോർജ്, ഷാജി കുര്യൻ, ഗ്രേസി കെ.ജെ, ജോസഫ് കുര്യൻ, സാന്റോ പോൾ എന്നിവർ പ്രസംഗിച്ചു.