മറയൂർ: ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ ഗോത്രവർഗ വിഭാഗക്കാർക്ക് വേണ്ടി ഗോത്ര പാർലമെന്റ് 28ന് മറയൂർ സെന്റ് മേരീസ് യു.പി സ്‌കൂൾ ഹാളിൽ നടക്കും. ഹൈക്കോടതി ജഡ്ജിയും കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടി ചെയർമാനുമായ ജസ്റ്റിസ് അബ്ദുൾ റഹീം ഗോത്ര പാർലമെന്റ് ഉദ്ഘാടനം ചെയ്യും. ഗോത്രവർഗ വിഭാഗക്കാർ ഒറ്റയ്ക്കും കൂട്ടമായും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ സജീവമായ ചർച്ചയും പഠനവുമാണ് പാർലമെന്റ് നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇടുക്കി ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം. പിള്ള പറഞ്ഞു.