കുമളി: ആട്ടോറിക്ഷയിൽ കൊണ്ട് പോയ എട്ട് ലിറ്റർ വിദേശമദ്യവുമായി ഒരാൾ എക്സൈസ് പിടിയിലായി. ആനവിലാസം വള്ളിയാംതടം വള്ളിക്കുന്നേൽ ബിനോയ് ഏബ്രഹാമാണ് (41) പിടിയിലായത്. ആട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഗുരുദേവസമാധി ദിനത്തോടനുബന്ധിച്ച് മദ്യവിൽപ്പനശാല അവധിയായതിനാൽ ആനവിലാസം തോട്ടം മേഖല കേന്ദ്രീകരിച്ച് വിൽപ്പനയായിരുന്നു ലക്ഷ്യം. അട്ടപ്പള്ളം ഭാഗത്ത് വച്ച് വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ആഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോസ്ഥരാണ് പ്രതിയെ പിടികൂടിയത്.