vazha
ഗ്രീൻ പ്ലാനറ്റ് പദ്ധതിയുടെ ഭാഗമായുള്ള വാഴവിത്തുകളുടെ ഉദ്ഘാടനം നെടുങ്കണ്ടം എസ്എച്ച്ഒ ജയകുമാർ നിർവ്വഹിക്കുന്നു

നെടുങ്കണ്ടം: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.പി.സി യൂണിറ്റിന്റെ എസ്.പി.സി ഫോർ ഗ്രീൻ പ്ലാനറ്റ് പദ്ധതിയുടെ ഭാഗമായി കേഡറ്റുകൾക്ക് വാഴവിത്തുകൾ വിതരണം ചെയ്തു. യോഗത്തിൽ അസിസ്റ്റന്റ് മാനേജർ ഫാ. ജോൺ ഊരോത്ത്, നെടുങ്കണ്ടം എസ്.എച്ച്.ഒ ജയകുമാർ, നെടുങ്കണ്ടം എ.എസ്‌.ഐ അബ്ദുൾ റസാഖ്, സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോൺ ചേനംചിറയിൽ, സി.പി.ഒ സൈബു തോമസ്, എ.സി.പി.ഒ സ്മിത കെ.സി, പി.ടി.എ പ്രസിഡന്റ് റോയി കരിന്തകര എന്നിവർ പങ്കെടുത്തു.