ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം നടക്കും. രാവിലെ മുതൽ ശിവഗിരി മഠം ശ്രീമത് മഹാദേവാനന്ദ സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ,​ സർവൈശ്വര്യ പൂജ,​ ഗുരുദേവ കൃതികളുടെ പാരായണം,​ ഉപവാസം എന്നിവ നടക്കും. 3.30 ന് അമൃതഭോജനത്തോടെ സമാപിക്കും.