തൊടുപുഴ : കേരളാ കോൺഗ്രസ് (ജേക്കബ്) മലങ്കര ബൂത്ത് കൺവൻഷൻ നടന്നു. ജോയി കുഴിഞ്ഞാലിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി മെമ്പർ ടോമി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഷാഹുൽ പള്ളത്തുപറമ്പിൽ, തോമസ് വണ്ടാനം, ജിൻസ് ജോർജ്ജ്, ബേബി താന്നിക്കൽ, ജോണി പുല്ലാട്ട്കുടി, വത്സമ്മ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
അനുസ്മരണ യോഗം
തൊടുപുഴ : ബി.എസ്.എൻ.എൽ എംപ്ളോയിസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കസ്റ്റമർ സർവീസ് സെന്റർ പരിസരത്ത് അനുസ്മരണയോഗം നടന്നു. ബി.എസ്.എൻ.എൽ എംപ്ളോയിസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. വിദ്യാസാഗർ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് കെ. പ്രദീപ് കുമാർ പതാക ഉയർത്തി. 1968 സെപ്റ്റംബർ 19 ന് നടന്ന കേന്ദ്രസർക്കാർ ജീവനക്കാരുടെ ഐതിഹാസിക പോരാട്ടത്തിന്റെ 51ാമം വാർഷികമാണ് സമുചിതമായി ആചരിച്ചത്.
ഉദ്ഘാടനം ചെയ്തു
തൊടുപുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോലാനി യൂണിറ്റ് സാംസ്കാരിക വേദിയുടെ ഉദ്ഘാടനം കേരളാ ശാസ്ത്ര സാഹിത്യ പരിക്ഷത്ത് ഇടുക്കി ജില്ലാ സെക്രട്ടറി പി.എൻ സോമനാഥ് നിർവഹിച്ചു. ബ്ളോക്ക് സെക്രട്ടറി എ.എൻ. ചന്ദ്രബാബു, മണക്കാട് യൂണിറ്റ് അംഗം സി.കെ ദാമോദരൻ, ജോയിന്റ് സെക്രട്ടറി കെ.ആർ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
കുടുംബമേള നടത്തി
ആലക്കോട് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലക്കോട് പഞ്ചായത്ത് യൂണിറ്റ് കുടുംബമേള ആലക്കോട് എൽ.പി സ്കൂൾ ഹാളിൽ നടന്നു. ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ. മാണി മുഖ്യപ്രഭാഷണം നടത്തി. ബാബു പീറ്റർ, എം.ജെ. ലില്ലി, വി.എസ് വേണുഗോപാൽ, ലീലാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.
കെ.ടെസ്റ്റ് പരീക്ഷ സർട്ടിഫിക്കറ്റ് പരിശോധന
തൊടുപുഴ : 2019 ജൂണിൽ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിൽ തൊടുപുഴ ജി.വി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് സെന്ററുകളിൽ കെ. ടെസ്റ്റ് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർത്ഥികളുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പരിശോധന 25 ന് കാറ്റഗറി I , II ന്റെയും 26 ന് കാറ്റഗറി III , IV ന്റെയും തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.