ഇടുക്കി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ നടന്ന കവിതാ രചനാ ഏകദിന പരിശീലനം മുതിർന്ന സാംസ്‌കാരിക പ്രവർത്തകനും പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റുമായ കാഞ്ചിയാർ രാജൻ ഉദ്ഘാടനം ചെയ്തു. കവികൾ കെ.ആർ. രാമചന്ദ്രൻ, ആന്റണി മുനിയറ, കെ.ആർ. ഹരിലാൽ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സമിതി സെക്രട്ടറി കെ.ആർ. ജനാർദ്ദനൻ സ്വാഗതമാശംസിച്ചു.