തൊടുപുഴ: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം 26ന് തൊടുപുഴയിൽ നടക്കും. രാവിലെ 10ന് ഹോട്ടൽ പേൾ റോയൽ ഇന്റർനാഷണലിൽ നടക്കുന്ന പരിപാടി എൽദോ എബ്രഹാം എ.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യാ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം. ഷർമദ് ഖാൻ അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരി ഡോ. പി.കെ. സോമൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ പ്രസംഗിക്കും.