വെള്ളത്തൂവൽ: ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനം വെള്ളത്തൂവൽ, മുതുവാൻകുടി, വടക്കേ ശെല്യംപാറ ശാഖകളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. മുതുവാൻകുടി ശാഖയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി ഹാളിൽ വിളക്ക് പൂജയും സമൂഹപ്രാർത്ഥനയും നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ സമാധി ദിന സന്ദേശം നൽകി. ശാഖാ ഭാരവാഹികളായ പി.കെ. പ്രസാദ്, എ.കെ. പുഷ്പൻ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി. വെള്ളത്തൂവൽ ശാഖയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിളക്ക് പൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. ഭാരവാഹികളായ കെ.ജി. മോഹനൻ, വി.എൻ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വടക്കേശെല്യംപാറ ശാഖയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടന്നു.