മത്സരങ്ങൾ 26 മുതൽ 30 വരെ

ഇടുക്കി : ദേശിയ ക്ലാസിക് പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിന് മുരിക്കാശ്ശേരി ഒരുങ്ങി. 26 മുതൽ 30 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. 26ന് ഉച്ചയ്ക്ക് 1.30ന് വാത്തുക്കുടി പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് പാവനാത്മ കോളേജ് ഗ്രൗണ്ടിൽ സമാപിക്കുന്ന വിളംബര ജാഥയോടെ ചാമ്പ്യൻഷിപ്പിന് തുടക്കമാകും. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 800ലധികം കായികതാരങ്ങൾ മത്സരത്തിൽ മാറ്റുരക്കും. മത്സരങ്ങൾ നടക്കുന്ന അന്താരാഷ്ട്ര സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന പാവനാത്മ കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം 23ന് രാവിലെ 10 ന് മന്ത്രി എംഎം മണി നിർവഹിക്കും. 26ന് നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം കായികമന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും. മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും. 30ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് ദാനവും വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിർവഹിക്കും. ഒളിമ്പ്യൻ മേഴ്സി കുട്ടൻ അദ്ധ്യക്ഷത വഹിക്കും.

രാവിലെ 7 മണി മുതൽ രാത്രി 11 മണിവരെയാണ് മത്സരം. വൈകുന്നേരങ്ങളിൽ വിവിധ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ നടത്തുന്ന കലാസന്ധ്യകളും അരങ്ങേറും. ജില്ല ആദ്യമായാണ് ദേശീയ പവർലിഫ്ടിംഗ് ഫിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ്എംപി , റോഷി അഗസ്റ്റിൻഎംഎൽഎ , പി.സി ജോർജ്,എംഎൽഎ ഇന്ത്യൻ പവർലിഫ്ടിംഗ് സെക്രട്ടറി ജനറൽ പി.ജെ ജോസഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് കട്ടപ്പന നഗരസഭാ ചെയർമാൻ ജോയ് വെട്ടിക്കുഴി, ജില്ലാ കളക്ടർ എച്ച്.ദിനേശൻ, ഇടുക്കി രൂപതാ ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ, പാവനാത്മ കോളേജ് മാനേജർ ഫാ.ജോസ് പ്ലാച്ചിക്കൽ, സംസ്ഥാന പവർലിഫ്ടിംഗ് അസോസിയേഷൻ പ്രസിഡന്റ് പി.എസ് സാബു, ജില്ലാ പഞ്ചായത്തംഗം നോബിൾ ജോസഫ്, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം സി.വി വർഗീസ്, ജില്ലാ സ്‌പോർട്സ കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയാൻ, കേരള പവർലിഫ്ടിംഗ് അസോസിയേഷൻ സെക്രട്ടറി വേണു ജി നായർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു, പാവനാത്മ കോളേജ് പ്രിൻസിപ്പൽ ഡോ. വിജോൺസൺ, കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ബെന്നോ പുതിയപറമ്പിൽ എന്നിവർ സംസാരിക്കും.