ചെറുതോണി: മഹാസമാധിദിനം ഇടുക്കി യൂണിയനിലെ വിവിധ ശാഖകളിൽ വിപുലമായി ആചരിച്ചു. ഗുരുദേവക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും രാവിലെ ഗുരുപൂജയോടെ ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചു. അഖണ്ഡനാമജപം, സമൂഹപ്രാർത്ഥന, ശാന്തിയാത്ര, സമാധി അനുസ്മരണ സമ്മേളനങ്ങൾ, അന്നദാനം എന്നിവ നടന്നു. വാഴത്തോപ്പ്, മുരിക്കാശേരി, ഉപ്പതോട്, കിളിയാർകണ്ടം, പ്രകാശ്, ഇടുക്കി, ചുരുളി, കട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരിഞ്ചാംകുട്ടി, കരിക്കിൻമേട്, മണിയാറൻകുടി, കനകക്കുന്ന്, വിമലഗിരി, തങ്കമണി എന്നിവിടങ്ങിൽ അനുസ്മരണ സമ്മേളനങ്ങൾ നടന്നു. വിവിധ പ്രദേശങ്ങളിൽ നടന്ന സമാധി അനുസ്മരണ സമ്മേളനങ്ങളിൽ യൂണിയൻ പ്രസിഡന്റ് പി. രാജൻ, വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, യോഗം ഡയറക്ടർ സി.പി. ഉണ്ണി, മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, വത്സമ്മ ടീച്ചർ, മിനി സജി, അനു തൊമരയ്ക്കാക്കുഴി, അജീഷ് പടിഞ്ഞാറെക്കൂറ്റ്, ജോമോൻ കണിയാംകുടി, രാജേഷ് പുത്തൻപുരയ്ക്കൽ, മഹേന്ദ്രൻ ശാന്തി, പ്രമോദ് ശാന്തി എന്നിവർ പങ്കെടുത്തു.