മറയൂർ: ടാറിംഗ് നടത്തിയ റോഡിന്റെ കട്ടിംഗിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മദ്ധ്യവയസ്കന് ഗുരുതര പരിക്കേറ്റു. മൂന്നാർ പഞ്ചായത്തിൽ നയമക്കാട് എസ്റ്റേറ്റിൽ കുമാറിനാണ് (50) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് മൂന്നാർ- മറയൂർ സംസ്ഥാന പാതയിൽ കോഫി സ്റ്റോറിന് സമീപം അത്തിമരം ഭാഗത്ത് അപകടം നടന്നത്. റോഡിൽ 15 മിനിട്ടോളം അബോധാവസ്ഥയിൽ കിടന്ന കുമാറിനെ മൂന്നാറിൽ നിന്ന് മറയൂരിലേക്ക് വരികയായിരുന്ന മറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി മറയൂരിൽ നിന്ന് ആംബുലൻസ് വരുത്തി മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തലയ്ക്കുള്ള പരിക്ക് ഗുരുതരമായതിനാൽ കുമാറിനെ ഉടുമലൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.