ചെറുതോണി: മുരിക്കാശേരി പാവനാത്മാ കോളജിൽ പുതിയതായി നിർമാണം പൂർത്തിയാക്കിയ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് നടത്തുമെന്ന് ഭാരവാഹികളറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിൽ വുഡൻ ഫ്ളോറിംഗിൽ പണി പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ വോളിബോൾ, ബാറ്റ്മിന്റൺ, ബാസ്‌ക്കറ്റ് ബോൾ, റെസ്ലിംഗ്, ജൂഡോ തുടങ്ങിയ എല്ലാവിധ ഇൻഡോർ മത്സരങ്ങളും പരിശീലനങ്ങളും ഇനിമുതൽ നടത്താനാകുമെന്ന് പ്രിൻസിപ്പൽ ഡോ. വി.ജോൺസൻ അറിയിച്ചു. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺനെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ,​ മാനേജർ മോൺ. ജോസ് പ്ലാച്ചിക്കൽ, വിദ്യാഭ്യാസ സെക്രട്ടറി ഡോ. ജോർജ് തകിടിയേൽ, മോൺ. അബ്രാഹം പുറയാറ്റ്, ഫാ. ജോസ് കരിവേലിക്കൽ എന്നിവർ പ്രസംഗിക്കും.