manikandan
മണികണ്ഠൻ

മറയുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മറയൂർ നാച്ചിവയൽ സ്വദേശി മണികണ്ഠനാണ് (19) പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ മറയൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും വീട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ ശനിയാഴ്ച രാവിലെ പെൺകുട്ടി വീട്ടിലേക്ക് മടങ്ങി എത്തുകയായിരുന്നു. രാത്രി പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പ്രശ്നമായതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച മണികണ്ഠനെ നാച്ചിവയൽ ഭാഗത്ത് നിന്ന് പൊലീസെത്തി പിടികൂടി. മണികണ്ഠൻ ജുവനൈൽ ഹോമിൽ റിമാൻഡിൽ കഴിയവെ പുറത്ത് ചാടി ഒളിവിൽ കഴിഞ്ഞ കേസും നിലനിൽക്കുന്നുണ്ട്. മറയൂർ എസ്.ഐ വി.ആർ. ജഗദീഷ്, എസ്.ഐ ജി. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.