തൊടുപുഴ: എൻജിഒ സംഘിന്റെ ആഭിമുഖ്യത്തിൽ കുടുബസംഗമവും യാത്രയയപ്പും നടത്തി.സിനിമാ സംവിധായകൻ അലി അക്ബർ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിച്ച എം.എൻ.ശശിധരൻ, പി.എം.വേണുഗോപാൽ എന്നിവർക്ക് അലി അക്ബർ ഉപഹാരം നൽകി. ചടങ്ങിൽഎൻ ജി ഒ സംഘ് ജില്ലാ പ്രസിഡന്റ് വി.കെ.സാജൻ അദ്ധ്യക്ഷത വഹിച്ചു.ബി എം എസ് സംസ്ഥാന സമിതി അംഗം സിബി വർഗീസ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.അജി, ആർ എസ് എസ് ജില്ലാ കാര്യവാഹ് എൻ.അനിൽ ബാബു, പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി ടി.എ.രാജൻ, എൻജിഒ സംഘ് ജില്ലാ ട്രഷറർ വി.എൻ.രാജേഷ്, എൻജിഒ സംഘ് ജില്ലാ സെക്രട്ടറി കെ.കെ.രാജു എന്നിവർ പ്രസംഗിച്ചു.