കാഞ്ഞാർ : സേവാഭാരതി വെള്ളിയാമറ്റം പൂമാലയിൽ 'തല ചായ്ക്കാനൊരിടം' പദ്ധതിയിൽ നിർമ്മിച്ച് നൽകിയ 2 വീടുകളുടെ താക്കോൽദാനം
സിനിമ സംവിധായകൻ അലി അക്ബർ നിവ്വഹിച്ചു. പൂമാല പറപ്പിള്ളിക്കുന്നേൽ സിന്ധു സുരേഷ്, വട്ടക്കുന്നേൽ ബിജു എന്നിവർക്കുള്ള വീടിന്റെ നിർമ്മാണമാണ് സേവാഭാരതി പൂർത്തിയാക്കിയത്. പൂമാലയിൽ നടന്ന ചടങ്ങിൽ ആർ എസ് എസ് വിഭാഗ് സംഘചാലക് കെ.എൻ.രാജു അദ്ധ്യക്ഷനായി. തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡൻറ് പ്രൊഫ.പി .ജി.ഹരിദാസ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.അജി, ബി എം എസ് സംസ്ഥാന സമിതി അംഗം സിബി വർഗീസ്, ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി ടി. ഐ. നാരായണൻ മൂപ്പൻ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.എം.ബാലൻ, പഞ്ചായത്ത് മെമ്പർമാരായ ലളിതമ്മവിശ്വനാഥൻ, രാജു കുട്ടപ്പൻ, കർഷകമോർച്ച നിയോജക മണ്ഡലം കൺവീനർ ഗിരീഷ് പൂമാല, ആർ എസ് എസ് ജില്ലാ സേവാപ്രമുഖ് രാജേന്ദ്രൻ മാമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.