award
മികച്ച ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട 'വിരാഗ്' ന്റെ സംവിധായകൻ ജിതിൻരാജ് ഹരി ഏറ്റുമാനൂരിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു

തൊടുപുഴ: ഇടുക്കി പ്രസ്‌ക്ലബ്ബും അൽഅസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസും സംയുക്തമായി സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ട ഇടുക്കി ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. ഗാനരചയിതാവും നടനുമായ ഹരിഏറ്റുമാനൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ചെയർമാൻ കെ.എം. മൂസ മുഖ്യാതിഥിയായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്രഫ് വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. സിനിമ എഡിറ്റർ ശ്രീകുമാർ നായർ, ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, പ്രസ്‌ക്ലബ് എക്സിക്യൂട്ടീവ് അംഗം വിനോദ് കണ്ണോളി എന്നിവർ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എം.എൻ. സുരേഷ് സ്വാഗതവും ട്രഷറർ എയ്ഞ്ചൽ അടിമാലി നന്ദിയും പറഞ്ഞു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'വിരാഗ്' ന്റെ സംവിധായകൻ ജിതിൻരാജ് 25000 രൂപയും ഫലകവും ഏറ്റുവാങ്ങി. 'ലൂസർ' ന്റെ സംവിധായകൻ അനുജയ് രാമൻ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം സ്വീകരിച്ചു. സ്‌പെഷൽ ജൂറി പുരസ്‌കാരം 'സീസറിെന്റ കുമ്പസാരം' സംവിധാനം ചെയ്ത അരുൺ കെ. വാണിയംകുളം ഏറ്റുവാങ്ങി. വിരാഗിെന്റ സംവിധായകൻ ജിതിൻ രാജാണ് മികച്ച സംവിധായകൻ. ലൂസറിലെ നായകൻ സാലിമരക്കാർ മികച്ച നടനായും വിരാഗിലെ നായിക മരിയപ്രിൻസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സീസറിെന്റ കുമ്പസാരത്തിെന്റയും 'കുഞ്ഞാപ്പി'യുടെയും കാമറ നിർവഹിച്ച തായ്പ്രസാദിനാണ് കാമറാമാനുള്ള അവാർഡ്. ഇവരും അവാർഡുകൾ സ്വീകരിച്ചു. എഡിറ്റിങിനുള്ള പുരസ്‌കാരം സച്ചിൻ സത്യ ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പിെന്റ ഓർമക്കായി സംഘടിപ്പിച്ചതാണ് ഫെസ്റ്റിവൽ.
മാധ്യമ പുരസ്‌കാരം നേടിയ എസ്.വി. രജേഷ്, ബിബിൻ സേവ്യർ എന്നിവരെയും ഫിലിം ഫെസ്റ്റ് കോഓർഡിനേറ്റർ ഉണ്ണിരാമപുരത്തെയും ചടങ്ങിൽ ആദരിച്ചു.