sandal
മുറിച്ചുകടത്തിയ ചന്ദന മരത്തിന്റെ കുറ്റിയും ശിഖരവും.

മറയൂർ: കൃഷിയിടത്തിൽ നിന്നിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരം മുറിച്ചുകടത്തി.ആനക്കാൽ പ്പെട്ടി സ്വദേശി എസ്.ചന്ദ്രന്റെ കൃഷിയിടത്തിൽ നിന്നിരുന്ന ചന്ദന മരമാണ് ശനിയാഴ്ച രാത്രി മുറിച്ചുകടത്തിയത്. ചന്ദ്രന്റെ വീട്ടിൽ അമ്മ മറുതായി മാത്രമാണ് ഉണ്ടായിരുന്നത്.ഞായറാഴ്ച രാവിലെ കൃഷിയിടത്തിൽ എത്തിയ അമ്മയാണ് ചന്ദനമരം നഷ്ടപ്പെട്ടത് കണ്ടെത്തിയത്.മറയൂർ പൊലീസിലും കാന്തല്ലൂർ പയസ് നഗർ സ്റ്റേഷനിലും വില്ലേജ് ഓഫീസിലും ചന്ദ്രൻ പരാതി നല്കി. ചന്ദനക്കടത്ത് ഒരിടവേളക്ക് ശേഷം വീണ്ടും ശക്തമാവുകയാണ്.