തൊടുപുഴ : സൂപ്പർ നുമ്മററി തസ്തികയിൽ നിയമിക്കപ്പെട്ട ഭിന്നശേഷി ജീവനക്കാരുടെ പ്രബേഷൻ പൂർത്തീകരിച്ചു അവർക്കു എല്ലാവിധ സർവീസ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന ട്രിബ്യൂണൽ ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കണമെന്നുംഭിന്നശേഷി ജീവനക്കാർക്ക് മിനിമം സർവീസ് ഉറപ്പു വരുത്തുന്നതിനായി പെൻഷൻ പ്രായം ഉയർത്തണമെന്നും ഡിഫറെന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു .തൊടുപുഴ ഗവ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ തൊടുപുഴ താലൂക്ക് കമ്മറ്റി രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി ജമാൽ എ എ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ബൈജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി ജോസഫ് .ഇ ജെ ,ജില്ലാ ട്രഷറർ ജെയിംസ് എം ജെ ,സംസ്ഥാന കമ്മറ്റി അംഗം രമണൻ .കെ എം ,ഭാരവാഹികളായ ബെന്നി .കെ സെബാസ്റ്റ്യൻ ,ജോളി .എം വൈ ,പ്രവീൺ .വി ബി ,അഷറഫ് .കെ എസ് ,പരീത് .പി .ഇ ,പുഷ്പവല്ലി .കെ ,ജോബിൻ ജോസഫ് ,അജിത്കുമാർ ,ഷാജി .കെ എന്നിവർ സംസാരിച്ചു .