santhoshkumar

തൊടുപുഴ: മണക്കാട് പ്ലാപ്പിള്ളിൽ പി.ഡി. സന്തോഷ്‌കുമാർ (ചന്തു-46) നിര്യാതനായി. തൊടുപുഴയിൽ പ്രാദേശിക ചാനലായ വി വൺ ന്യൂസിന്റെ കാമറാമാനായിരുന്നു. സംസ്‌കാരം നടത്തിമണക്കാട് സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മണക്കാട് പെരിശേരിയിൽ കുടുംബാംഗം രഹന. മക്കൾ: സിദ്ധാർഥ്, സാദിക (ഇരുവരും തൊടുപുഴ സെന്റ് സെബാസ്റ്റിയൻസ് സ്‌കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: പി.ഡി.നാരായണൻനായർ, പി.ഡി.സുരേഷ്‌കുമാർ. . മന്ത്രി എം.എം.മണിയുടെ വിവാദ പ്രസംഗം ഗ്രാമ പ്രദേശമായ മണക്കാട് നിന്ന്കാമറയിൽ പകർത്തിയത് സന്തോഷ്‌കുമാറായിരുന്നു.